---
title: "ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ച നിലയിൽ "
english_title: "Woman and man killed after being hit by train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315472/Woman and man killed after being hit by train"
published_at: "2025-09-18T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb6c67a2a70_1000333708.png"
keywords: []
---

# ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ച നിലയിൽ 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്.

ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു.

ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315472/Woman and man killed after being hit by train)